ബഹ്റൈൻ ഓഐസിസി പത്തനംതിട്ട ഫെസ്റ്റ് ‘ഹർഷം 2026’ നാളെ അരങ്ങേറും
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
ബഹ്‌റൈൻ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓറ ആർട്സിന്റെ ബാനറിൽ സംഘടിപ്പിക്കുന്ന ‘പത്തനംതിട്ട ഫെസ്റ്റ് - ഹർഷം 2026’ ഈ വെള്ളിയാഴ്ച (ഫെബ്രുവരി 6) ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കും. പ്രമുഖ രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കളുടെ സാന്നിധ്യവും വൈവിധ്യമാർന്ന കലാപരിപാടികളും കോർത്തിണക്കിയാണ് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്.
ചടങ്ങിൽ ആന്റോ ആന്റണി എം.പി, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ബഹ്‌റൈനിലെ വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനാ നേതാക്കളും പരിപാടിയിൽ സംബന്ധിക്കും.
ഉദ്ഘാടന ചടങ്ങിന് ശേഷം മനോജ് മയ്യന്നൂരിന്റെ സംവിധാനത്തിൽ ആകർഷകമായ സ്റ്റേജ് ഷോ അരങ്ങേറും. ജനപ്രിയ കോമഡി താരങ്ങളായ 'ടീം പത്തനംതിട്ട' അവതരിപ്പിക്കുന്ന ഹാസ്യ പ്രകടനങ്ങൾ, ഐഡിയ സ്റ്റാർ സിംഗർ ഫെയിം മിഥുൻ, പിന്നണി ഗായിക സ്മിത, കീർത്തി, വിശ്വ എന്നിവർ നയിക്കുന്ന ലൈവ് ഓർക്കസ്ട്ര ഗാനമേള, വിവിധ നൃത്ത പ്രകടനങ്ങൾ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും.
പ്രോഗ്രാം കാണാൻ എല്ലാവരെയും സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കൺവീനർ ബിബിൻ മാടത്തേത്ത് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3397 0704 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
sdfsf


