ഗോപിനാഥ് മുതുകാട് നയിക്കുന്ന സംഗീത-നൃത്ത സന്ധ്യ ഫെബ്രുവരി 12-ന് ബികെഎസിൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ സംഗീത-നൃത്ത സന്ധ്യ സംഘടിപ്പിക്കുന്നു. പ്രശസ്ത കലാകാരൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ കലാവിരുന്ന് ഫെബ്രുവരി 12-ന് വെള്ളിയാഴ്ച വൈകിട്ട് 7.30-ന് സെഗയ്യയിലെ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും.
കേവലമൊരു വിനോദ പരിപാടിക്കപ്പുറം സാംസ്കാരിക ഐക്യത്തിന്റെയും കലാപരമായ മികവിന്റെയും അടയാളമായിരിക്കും ഈ സന്ധ്യയെന്ന് ബികെഎസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു. പാരമ്പര്യത്തെയും ആധുനികതയെയും സമന്വയിപ്പിച്ച് സമാജം ഒരുക്കുന്ന ഈ പരിപാടി കാണികൾക്ക് അവിസ്മരണീയമായ അനുഭവമായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
സമാജം കുടുംബാംഗങ്ങളും പൊതുജനങ്ങളും സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം ഈ സംഗീത-നൃത്ത സന്ധ്യയിൽ പങ്കുചേരണമെന്ന് ഭരണസമിതി അഭ്യർത്ഥിച്ചു. പ്രവാസി സമൂഹത്തിലെ പ്രമുഖ സാംസ്കാരിക കേന്ദ്രമായ ബഹ്‌റൈൻ കേരളീയ സമാജം, കലയെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി ഉയർന്ന നിലവാരമുള്ള പരിപാടികൾ വരും ദിവസങ്ങളിലും തുടരുമെന്നും സമാജം അധികൃതർ വ്യക്തമാക്കി.
sdfsdf


