നിയമസഭയിൽ വരാൻ പറ്റാത്തത്ര തിരക്കുള്ളവർ എംഎൽഎ പണിക്ക് വരരുത്: കെ.മുരളീധരൻ


തിരുവനന്തപുരം: ബിസിനസ് ആവശ്യാർഥം വിദേശയാത്രക്ക് പോയ നിലമ്പൂർ എംഎൽഎ പി.വി. അൻവറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എംപി. നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ പറ്റാത്തത്ര തിരക്കുള്ളവർ ഈ പണിക്ക് വരരുതെന്ന് കെ. മുരളീധരൻ പറഞ്ഞു. സ്വന്തം ബിസിനസും വേണം, എംഎൽഎയായി ഇരിക്കണം, ഭരണത്തിന്‍റെ പങ്കും പറ്റണം. എല്ലാം കൂടി നടക്കില്ല. ഇത് പൊതുപ്രവർത്തകന് പറ്റിയതല്ല. ജനപ്രതിനിധി സഭയിലെത്താതെ സ്വന്തം കാര്യത്തിന് പോകുന്നത് വോട്ട് ചെയ്ത ജനങ്ങളോട് കാണിക്കുന്ന അപരാധമാണ്. അതിന്‍റെ ധാർമിക ഉത്തരവാദിത്തം അൻവർ ഏറ്റെടുക്കണം. സഭാ അധ്യക്ഷനെ അറിയിച്ചാണോ വിദേശത്ത് പോയതെന്ന് അൻവർ വ്യക്തമാക്കണം. അന്‍വറിന്‍റെ മോശം പ്രതികരണത്തില്‍ മുഖ്യമന്ത്രി മറുപറയണമെന്നും ജനങ്ങളോട് എംഎല്‍എയെകൊണ്ട് മാപ്പ് പറയിപ്പിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

You might also like

  • Straight Forward

Most Viewed