ശബരിമല സ്വർണ്ണക്കേസ്: ഉണ്ണികൃഷ്ണൻ പോറ്റിക്ക് രണ്ടാമത്തെ കേസിലും ജാമ്യം; ഉടൻ പുറത്തിറങ്ങും


ശാരിക l തിരുവനന്തപുരം:

ശബരിമല സ്വർണ്ണക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ചു. ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പാളി കേസിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. കേസിലെ ജാമ്യഹർജിയിലെ വാദം ബുധനാഴ്ച പൂർത്തിയായിരുന്നു.

അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. നേരത്തെ ദ്വാരപാലക പാളി കേസിലും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. രണ്ട് കേസിലും ജാമ്യം ലഭിച്ചതോടെ പോറ്റി ജയിലിൽ നിന്നും പുറത്തിറങ്ങും.

article-image

fsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed