മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി


ജിദ്ദ: സൗദിയിൽ മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി. ജിദ്ദയിൽ അക്കൗണ്ടന്‍റായിരുന്ന മലപ്പുറം തേഞ്ഞിപ്പലം സ്വദേശി അമീർ അലിയെ കൊലപ്പെടുത്തിയ കേസിലാണ് സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കിയത്. ജിദ്ദയിലെ ഇലക്ട്രോണിക്‌സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അമീർ അലി. 

കവർച്ചാ ശ്രമത്തിനിടെയാണ് അമീറിനെ പ്രതികൾ കൊലപ്പെടുത്തുന്നത്. തുടർന്ന് മൃതദേഹം ഒളിപ്പിച്ചു. സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതികൾ പിടിയിലായിരുന്നു. കേസിലെ ഒന്നാം പ്രതിയുടെ വധശിക്ഷയാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed