മലയാളി നഴ്സിനെ സൗദി അറേബ്യയിൽ മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: മലയാളി നഴ്സിനെ സൗദി അറേബ്യയിൽ മരിച്ച നിലയിൽ കണ്ടെത്തി. റിയാദിലെ സ്വകാര്യ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ ഇടുക്കി കുമളി സ്വദേശിനി ചക്കുഴിയിൽ സൗമ്യയെയാണ് (33) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്. റിയാദ്- ഖുറൈസ് റോഡിലെ അൽജസീറ ആശുപത്രിയിൽ ഒന്നരവർഷമായി ജോലി ചെയ്യുകയാണ്.
ഭർത്താവ് നോബിളും ഏക മകൻ ക്രിസ് നോബിൾ ജോസും നാട്ടിലാണ്. റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.