വിജയ് പി നായർക്ക് ജാമ്യം

കൊച്ചി: ഡബ്ബിംഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിലെ കൈയ്യേറ്റ കേസിൽ യുട്യൂബർ വിജയ് പി നായർക്ക് ജാമ്യം. തന്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. എന്നാൽ അശ്ലീല വീഡിയോ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ വിജയ് പി നായർക്ക് ജയിലിൽ തുടരേണ്ടിവരും.
ഇന്നലെ വിജയ്.പി.നായരെ കൈയേറ്റം ചെയ്ത കേസിൽ ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും ജാമ്യാപേക്ഷയെ സർക്കാർ എതിർത്തു. ജാമ്യം നൽകിയാൽ തെറ്റായ സന്ദേശമാകും നൽകുകയെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. ജാമ്യാപേക്ഷയിൽ തീരുമാനം ഈ മാസം 9ന് ഉണ്ടാകും.