സൗദിയിൽ 71 പള്ളികൾ അടച്ചു
റിയാദ്: സൗദിയിൽ കോവിഡ് രോഗലക്ഷണമുള്ളവരെ കണ്ടെത്തിയ 71 പള്ളികൾ അടപ്പിച്ചു. ആരോഗ്യ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. സമയബന്ധിതമായി അണുവിമുക്തമാക്കുക, പള്ളിക്കകത്തെ പരവതാനി മാറ്റുക,സാനിറ്റൈസർ ലഭ്യമാക്കുക, നമസ്കാര ശേഷം അടച്ചിടുക തുടങ്ങി മന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിക്കാത്ത പള്ളികളും അടപ്പിച്ചിട്ടുണ്ട്.




