സൗദിയിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശന്പളം 40 ശതമാനം വരെ കുറയ്ക്കുമെന്ന് സൂചന


റിയാദ്: സൗദിയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശന്പളം പരമാവധി 40 ശതമാനം വരെ ആറു മാസത്തേക്ക് കുറച്ചേക്കുമെന്ന് റിപ്പോർട്ട്. സൗദി മാനവശേഷി വികസന മന്ത്രാലയം ഇത് സംബന്ധിച്ച് ധാരണയിലെത്തിയെന്നാണ് വിവരം. കോവിഡ് പ്രതിസന്ധി സ്വകാര്യ മേഖലയെ സാരമായി ബാധിച്ച സാഹചര്യത്തിലാണ് ജീവനക്കാരുടെ ശന്പളം 40 ശതമാനംവരെ കുറയ്ക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കിയത്. അടുത്ത ആറു മാസത്തേക്ക് തൊഴിൽ നിയമത്തിൽ വരുത്തിയ ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് പ്രതിസന്ധിമൂലം തൊഴിൽ സമയം കുറഞ്ഞതിനാലാണ് തൊഴിലാളികളുടെ ശന്പളം കുറയ്ക്കാമെന്ന വ്യവസ്ഥയെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ സാഹചര്യത്തിന് അനുസരിച്ചു അടുത്ത ആറു മാസത്തിനുള്ളിൽ ജീവനക്കാരുടെ വാർഷികാവധി ക്രമീകരിക്കാനും പുതിയ ഭേദഗതി തൊഴിലുടമയ്ക്ക് അനുമതി നൽകുന്നുണ്ട്. ആറുമാസമായിട്ടും നിലവിലെ പ്രതിസന്ധി തീരുന്നില്ലങ്കിൽ ജീവനക്കാരുടെ തൊഴിൽ കരാറിൽ മാറ്റം വരുത്താം. പ്രതിസന്ധി തുടരുകയാണെങ്കിൽ ജീവനക്കാരനും തൊഴിൽ കരാർ അവസാനിപ്പിക്കാൻ കഴിയും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed