ദമാമിൽ സന്പൂർണ അടച്ചിടൽ നടപ്പാക്കും
റിയാദ്: സൗദി അറേബ്യയിലെ ദമാമിലും കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സന്പൂർണ അടച്ചിടൽ നടപ്പാക്കുന്നതായി റിപ്പോർട്ട്. കോവിഡ് ബാധയേത്തുടർന്ന് ഇവിടെ അടച്ചുപൂട്ടൽ ഭാഗികമായി നടപ്പാക്കിയിരുന്നു. എന്നാൽ, ദമാമിലെ വ്യാവസായിക മേഖലകളിലടക്കം സന്പൂർണ അടച്ചിടൽ ഏർപ്പെടുത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസി അൽസൗദ് നേരത്തെ തന്നെ സന്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിരുന്നു. മേയ് 13 വരെ നിയന്ത്രണങ്ങൾ കർശനമായി നിലനിൽക്കുമെന്നാണ് ഔദ്യോഗിക വിവരം.

