നജ്റാനിൽ വീണ്ടും ഹൂതി ആക്രമണം
റിയാദ് : സൗദിയിലെ നജ്റാനിലേക്ക് വീണ്ടും ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം. യെമനിലെ ഹൂതി നേതാവും സുപ്രിം പൊളിറ്റിക്കൽ കൗൺസിൽ നേതാവുമായിരുന്ന സാലിഹ് അൽ സമദ് കഴിഞ്ഞ ദിവസം സഖ്യസേനയുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൗദിയിലെ അതിർത്തി മേഖലയായ നജ്റാനിലേക്ക് ഹൂതികൾ മിസൈലയച്ചത്. മിസൈലിനെ പ്രതിരോധ സംവിധാനം തകർത്തു. ഈ മാസം തുടക്കത്തിൽ സഖ്യസേനയുടെ ആക്രമണത്തിൽ കനത്ത ആൾ നാശമാണ് ഹൂതികൾക്കുണ്ടായത്.
ഇതിന് പിന്നാലെ അബഹ വിമാനത്താവളത്തിലേക്ക് ഡ്രോൺ ആക്രമണം നടന്നു. റിയാദിലേക്ക് മിസൈലുമയച്ചു. ഇവയെല്ലാം സൗദി സൈന്യം തകർത്തിരുന്നു. ഹൂതികൾക്ക് തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും നൽകി. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണം നടന്നിരിക്കുന്നത്.

