ഇറാനെ നിയന്ത്രിച്ച് യുദ്ധം ഒഴിവാക്കണം: സൗദി കിരീടാവകാശി
ജിദ്ദ : യുദ്ധം ഒഴിവാക്കാൻ രാജ്യാന്തര സമൂഹം ഇറാനുമേൽ സാന്പത്തിക, രാഷ്ട്രീയ സമ്മർദ്ദം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. ഇറാനുമേൽ കൂടുതൽ വിലക്കുകൾ ഏർപ്പെടുത്തണമെന്നും അത് അവർക്ക് കൂടുതൽ സമ്മർദ്ദമുണ്ടാക്കുമെന്നും യുദ്ധം ഒഴിവാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദഹം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "ഞങ്ങളുടെ ഇൗ ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ ഇറാനുമായി അടുത്ത 10-15 വർഷത്തിനുള്ളിൽ യുദ്ധമുണ്ടാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. സൗദിക്കെതിരെ യെമനിലെ ഹൂതികൾക്ക് ഇറാൻ ആയുധങ്ങൾ നൽ
കുകയാണ്. ഹൂതികളുടെ ആക്രമണങ്ങൾ ദൗർബല്യത്തിെൻറ ലക്ഷണമാണ്. അവരുടെ സംവിധാനം തകരും മുന്പ് കഴിയുന്ന കാര്യങ്ങളൊക്കെ അവർ ചെയ്യുകയാണ്.
യെമനിൽ ഇടപെടാതിരിക്കാൻ സൗദിക്ക് കഴിയുമായിരുന്നില്ല. 2015 ൽ ഞങ്ങൾ ഇടപെട്ടില്ലായിരുന്നെങ്കിൽ ഹൂതികൾക്കും അൽഖാഇദക്കുമിടയിൽ യെമൻ വിഭജിച്ചുപോയേനെ. മുസ്്ലിം ബ്രദർഹുഡ് ഭീകരരുടെ സൃഷ്ടികേന്ദ്രം. തീവ്രവാദത്തെ നമുക്ക് ഇല്ലായ്മ ചെയ്യേണ്ടതുണ്ട്." അദ്ദേഹം പറഞ്ഞു.
തീവ്രവാദ ആണവ കരാറിനെതിരെ രംഗത്ത് വന്ന ട്രംപ് ഭരണകൂടം മേഖലയിൽ ഇറാൻ നടത്തുന്ന ഇടപെടലുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് സൗദി അനുകൂല രാജ്യങ്ങൾ സ്വീകരിച്ചു വരുന്നത്. മേഖലയിൽ തുടരുന്ന അനാവശ്യ ഇടപെടലുകൾ ഇറാനുമായുള്ള യുദ്ധത്തിന് വഴിവെച്ചേക്കുമെന്ന് സൗദി മുന്നറിയിപ്പ് നൽകുന്നു. അമേരിക്ക ഉൾപ്പെടെ വൻശക്തി രാജ്യങ്ങൾ ഈ മുന്നറിയിപ്പ് ഗൗരവത്തിലെടുത്തേക്കും. നീണ്ട എട്ടു വർഷമാണ് ഇറാനെതിരെ സദ്ദാമിന്റെ ഇറാഖ് യുദ്ധം നടത്തിയത്. ലക്ഷക്കണക്കിനാളുകളാണ് അതിലൂടെ കൊല്ലപ്പെട്ടത്. അതിന്റെ പ്രത്യാഘാതങ്ങൾ ഇന്നും തുടരുകയാണ്. ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള അകൽച്ച യാഥാർത്ഥ്യമാണെങ്കിലും മാരക പ്രത്യാഘാതങ്ങൾക്ക് പാതയൊരുക്കുന്ന യുദ്ധത്തിലേക്ക് അത് മാറില്ല എന്നുതന്നെയാണ് സമാധാനകാംക്ഷികൾ പ്രത്യാശിക്കുന്നത്.

