പുതിയ ഫീച്ചറുകളോടെ ബജാജ് പള്‍സര്‍ എന്‍250എസ്എസ് പുറത്തിറക്കി
ശാരിക
മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ ഇന്ത്യയില്‍ പള്‍സര്‍ എന്‍250എസ്എസ് പുറത്തിറക്കിയിരിക്കുന്നു. 1,59,406 രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. നിരവധി മാറ്റങ്ങളുമായാണ് പുതിയ വേര്‍ഷന്‍ വിപണിയില്‍ എത്തിയത്. സിക്‌സ് സ്പീഡ് ഗിയര്‍ബോക്‌സ്, ഗൂഗിള്‍ മാപ്പ്‌സ് മിററിങ് സൗകര്യമുള്ള ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, റൈഡ് മോഡുകളോട് കൂടിയ ഇലക്ട്രോണിക് ത്രോട്ടില്‍ ബോഡി, സ്പോര്‍ട്സ് ഷിഫ്റ്റര്‍ തുടങ്ങി നിരവധി പുതിയ ഫീച്ചറുകളോടെയാണ് വാഹനം വിപണിയിലെത്തിയിട്ടുള്ളത്.
ബൈക്കില്‍ 249 സിസി സിംഗിള്‍ സിലിണ്ടർ എന്‍ജിന്‍ തന്നെയാണ് തുടരുന്നതെങ്കിലും പുതിയ ഫോര്‍ വാല്‍വ് സെറ്റപ്പ് 24.6 ബിഎച്ച്പിയും 22 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഗൂഗിള്‍ മാപ്പ് മിററിങ്, ലാപ് ടൈമര്‍, വാഹന രേഖകള്‍ സൂക്ഷിക്കാനുള്ള സൗകര്യം എന്നിവ ടിഎഫ്ടി ഡിസ്പ്ലേയില്‍ ക്രമീകരിച്ചിട്ടുണ്ട്. മെനുകള്‍ നാവിഗേറ്റ് ചെയ്യാന്‍ ഇടത് ഹാന്‍ഡില്‍ ക്ലസ്റ്ററില്‍ ഒരു ഡയറക്ഷണല്‍ കണ്‍ട്രോള്‍ പാഡ് നല്‍കിയിട്ടുണ്ട്. വലത് വശത്ത് എന്‍ജിന്‍ നിയന്ത്രണങ്ങള്‍ക്കൊപ്പം ഡെഡിക്കേറ്റഡ് ഹസാര്‍ഡ് ലൈറ്റ് സ്വിച്ചും നല്‍കിയിട്ടുണ്ട്. വിപുലീകരിച്ച റൈഡ് മോഡ് പാക്കേജാണ് ഈ ബൈക്കിന്റെ മറ്റൊരു പ്രത്യേകത.
സ്പോര്‍ട്സ്, റോഡ്, റെയിന്‍, ഓഫ് റോഡ്, ടൂര്‍ എന്നിങ്ങനെ അഞ്ച് മോഡുകളാണ് ഈ മോട്ടോര്‍സൈക്കിളില്‍ ഉള്ളത്. ചുവന്ന അലോയ് വീലുകളും ചുവന്ന പില്യണ്‍ ഗ്രാബ് റെയിലുകളും വാഹനത്തെ പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കും.
േ്ിേ്ി

