പാറശാലയിൽ അതിശക്തമായ മഴ; റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിൻ എൻജിൻ പാളം തെറ്റി
ഷീബ വിജയൻ
തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയിൽ കനത്ത മഴയെത്തുടർന്ന് റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണ് ട്രെയിൻ എൻജിൻ പാളം തെറ്റി. ബിലാസ്പുർ - തിരുനെൽവേലി എക്സ്പ്രസിന്റെ എൻജിനാണ് അപകടത്തിൽപ്പെട്ടത്. എൻജിന്റെ മുൻവശത്തെ നാല് ചക്രങ്ങൾ ട്രാക്കിൽ നിന്ന് പുറത്തേക്ക് തെറിക്കുകയായിരുന്നു.
പുലർച്ചെ രണ്ട് മണിയോടെയുണ്ടായ അപകടത്തിൽ ഭാഗ്യവശാൽ ആർക്കും പരിക്കുകളില്ല. എന്നാൽ അപകടത്തെത്തുടർന്ന് തിരുനെൽവേലി - നാഗർകോവിൽ റൂട്ടിലെ ട്രെയിൻ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. പരുശുറാം എക്സ്പ്രസ് അടക്കമുള്ള നിരവധി സർവീസുകൾ വൈകിയേക്കുമെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന സൂചന. ട്രാക്കിൽ അടിഞ്ഞുകൂടിയ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
efedsdsa

