വി­ദേ­ശി­കളി­ൽ­നി­ന്ന് ആരോ­ഗ്യ ഇൻ­ഷൂ­റൻ­സ് സ്വീ­കരി­ക്കു­ന്നതിന് പു­തി­യ മാ­ർ­ഗ്ഗങ്ങൾ പരി­ഗണനയി­ൽ


കുവൈത്ത് സിറ്റി : വിദേശികളിൽനിന്ന് ആരോഗ്യ ഇൻഷൂറൻസ് സ്വീകരിക്കാനായി ഇൻഷൂറൻസ്  പ്രീമിയം സ്വീകരിക്കുന്നതിന് കന്പനിയെ കണ്ടെത്താൻ പുതിയ ടെൻഡർ, ഇൻഷൂറൻസ്  ഫീസ് സ്വീകരിക്കാൻ ആഭ്യന്തരമന്ത്രാലയത്തെ ചുമതലപ്പെടുത്തൽ, ഹെൽത്ത് ഇൻഷൂറൻസ് ആശുപത്രി കന്പനി മുഖേന ഫീസ് സ്വീകരിക്കൽ എന്നീ മൂന്ന് മാർഗ്ഗങ്ങൾ  പരിഗണനയിൽ. നിലവിൽ പ്രവർത്തിക്കുന്ന ഹെൽത്ത് ഇൻഷൂറൻസ്  കന്പനിയുമായുള്ള കരാർ ജൂലൈ 27ന് അവസാനിക്കാനിരിക്കെ പുതിയ സംവിധാനം ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ് അധികൃതർ. അല്ലാത്തപക്ഷം കരാർ കാലാവധി കഴിഞ്ഞ കന്പനി ഹെൽത്ത് ഇൻഷൂറൻസ്  ഫീസ് സ്വീകരിക്കില്ല. 

ഇൻഷൂറൻസ്  ഫീസ് അടയ്ക്കാതെ വിദേശികൾക്ക് ഇഖാമ പുതുക്കാൻ കഴിയില്ല. ഇഖാമ കാലാവധി അവസാനിക്കുന്നവർക്ക് പുതുക്കാനാകാതെ വന്നാൽ അവരിൽ നിന്ന് പിഴ ഈടാക്കേണ്ട സാഹചര്യവും ഉണ്ടാകും. അതൊഴിവാക്കാനാണ് പുതിയ മാർഗ്ഗം കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നത്. അതിനിടെ, വിദേശികളുടെ പണമിടപാടിന് നികുതി ഏർപ്പെടുത്തണമെന്ന നിർദ്ദേശം യുക്തിസഹമല്ലെന്ന അഭിപ്രായം ശക്തമായി. നിലവിലുള്ള പേയ്മെന്റ് സംവിധാനത്തിൽ എന്തെങ്കിലും മാറ്റം വരുത്തുന്നത് രാജ്യാന്തര വ്യവസ്ഥകൾക്ക് വിരുദ്ധമാകുമെന്നാണ് വിലയിരുത്തൽ. 

 നിലവിലുള്ള പേയ്മെന്റ് സംവിധാനം നിരാകരിക്കാതിരിക്കണമെന്ന് അംഗരാജ്യങ്ങൾ തമ്മിൽ കരാർ വ്യവസ്ഥയുണ്ട്. കറൻസിയുടെ വാങ്ങൽ/വിൽ‌പ്പന വിലയിൽ രണ്ടുശതമാനത്തിലേറെ വ്യത്യാസം വരുത്തുന്നതിന് ഐ.‌എം‌.എഫിന്റെ അനുമതിയും ആവശ്യമാണ്. മികവുറ്റ വിദേശികളെ രാജ്യം വിടാൻ പ്രേരിപ്പിക്കുന്നതാകും പണമിടപാടിനുള്ള നികുതി എന്നാണ് മറ്റൊരു അഭിപ്രായം.  

ജി.സി.സി രാജ്യങ്ങളിൽ ഭൂരിപക്ഷം വിദേശികൾക്കും ലഭിക്കുന്നത് മെച്ചപ്പെട്ട ശന്പളവും അല്ല. പണമിടപാടിന് നികുതി ഗുണത്തെക്കാളേറേ ദോഷമാകും ഉണ്ടാക്കുകയെന്ന് സാന്പത്തിക ഗവേഷകൻ മുഹമ്മദ് റമദാൻ പറഞ്ഞു. യു‌‌.എ‌.ഇയിലേത് പോലെ വിദേശികൾക്ക് നേരിട്ടുള്ള നിക്ഷേപ സൗകര്യം ഒരുക്കുന്നതാകും കൂടുതൽ ഫലപ്രദമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

നികുതി ഏർപ്പെടുത്തിയാൽ പണമയക്കുന്നതിന് അനധികൃത വഴികൾ തേടാനും വിദേശികൾ ശ്രമം നടത്തും. വിദേശികളുടെ പണമിടപാടിന് നികുതി ഏർപ്പെടുത്തിയാൽ മൊത്തം വരുമാനത്തിൽ 0.3 ശതമാനമാണ് വർദ്ധന ഉണ്ടാവുക. 400 കോടി ഡോളർ വരുമാനമുള്ള രാജ്യത്ത് സാന്പത്തിക പരിഷ്കരണം നടപ്പാക്കുന്നതിന് ഈ അധികവരുമാനം കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്നതാണ് മറ്റൊരു നിരീക്ഷണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed