കാർട്ടൂണിസ്റ്റ് നാഥൻ അന്തരിച്ചു
കോട്ടയം : കാർട്ടൂണിസ്റ്റ് നാഥൻ അന്തരിച്ചു, 76 വയസായിരുന്നു. പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് അന്തരിച്ചത്. നർമവരകൾ കൊണ്ട് മലയാളത്തിൽ ശ്രദ്ധേയനായിരുന്ന ഇദ്ദേഹം വരച്ച കാർട്ടൂണുകളും രചിച്ച നര്‍മലേഖനങ്ങളും ഉൾക്കൊള്ളിച്ച് ‘ഗോളങ്ങളുടെ രാജാവിന്‍റെ സുവിശേഷം ‘ എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ഇന്നലെ ആശുപത്രിയിൽ നടത്തിയിരുന്നു. ഉമ്മൻചാണ്ടി ഉൾപ്പെടെയുളള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
നര്‍മലേഖനങ്ങളുടെ മുന്ന് സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. കേരള ലളിതകലാ അക്കാദമി പുരസ്‌കാരം, കാർട്ടൂണിസ്റ്റ് കെ.എസ്.പിള്ള പുരസ്‌കാരം തുടങ്ങിയ ബഹുമതികള്‍ക്ക് അര്‍ഹനായി.
ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് കോട്ടയം പള്ളിക്കത്തോടിനു സമീപം ഉള്ള മുക്കാലി സാഗരിക വീട്ടുവളപ്പില്‍ വെച്ചാണ് സംസ്കാരം. ഭാര്യ- ഗീത സോമൻ. മക്കള്‍- കവിത, രഞ്ജിത് സോമന്‍. മരുമക്കൾ: മധു, വീണ.

