ഇന്ത്യയിൽ ലക്ഷം കോടി ക്ലബ്ബിൽ ഇടംനേടി ആപ്പിൾ; കുതിച്ചുചാട്ടവുമായി വാർഷിക വരുമാനവും ലാഭവും


ഷീബ വിജയൻ


ഇന്ത്യയിലെ ബിസിനസ്സ് ചരിത്രത്തിൽ ആപ്പിൾ കമ്പനി പുതിയ നേട്ടം കൈവരിച്ചിരിക്കുകയാണ്. ആപ്പിളിന്റെ ഇന്ത്യയിലെ വാർഷിക വരുമാനം ആദ്യമായി ഒരു ലക്ഷം കോടി രൂപയെന്ന നാഴികക്കള് പിന്നിട്ടിരിക്കുന്നു. ഇന്ത്യയിലെ കമ്പനി ഫയലിങുകൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2026 സാമ്പത്തിക വർഷത്തിൽ ആപ്പിൾ ഇന്ത്യയുടെ പ്രവർത്തന വരുമാനം 1,03,853 കോടി രൂപയായാണ് ഉയർന്നത്. മുൻവർഷം ഇത് 79,060 കോടി രൂപയായിരുന്നു. അതായത് ഒറ്റയടിക്ക് വരുമാനത്തിൽ 31 ശതമാനത്തിന്റെ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വരുമാനത്തിനൊപ്പം കമ്പനിയുടെ അറ്റാദായത്തിലും വലിയ കുതിച്ചുചാട്ടമാണുണ്ടായിരിക്കുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ആപ്പിളിന്റെ അറ്റാദായം 66 ശതമാനം വർധിച്ച് 5,311 കോടി രൂപയിലെത്തി. രാജ്യത്ത് ഐഫോണുകൾക്കായുള്ള ആവശ്യക്കാരുടെ എണ്ണം വൻതോതിൽ വർധിച്ചതും കമ്പനി ഇന്ത്യയിലുടനീളം പുതിയ റീട്ടെയിൽ സ്റ്റോറുകൾ തുറന്നതും ഇതിന് ആക്കം കൂട്ടി. കൂടാതെ ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയ ലളിതമായ ഫിനാൻസിങ്, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയും സാധാരണക്കാർക്ക് ആപ്പിൾ ഫോണുകൾ സ്വന്തമാക്കുന്നത് കൂടുതൽ എളുപ്പമാക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപ്പനയുടെ വേഗതയും ഇരട്ടിയായിട്ടുണ്ട്.

അതേസമയം ആപ്പിളിന്റെ പ്രധാന എതിരാളിയായ സാംസങ്ങിന്റെ ഇന്ത്യയിലെ മൊബൈൽ ഫോൺ വരുമാനത്തിൽ നേരിയ ഇടിവുണ്ടായിരിക്കുന്നത് വിപണിയിൽ ആപ്പിളിന്റെ സ്വാധീനം എത്രത്തോളം ശക്തമാണെന്ന് വ്യക്തമാക്കുന്നു.

article-image

czdccdsz

You might also like

  • Lulu Exchange
  • Straight Forward

Most Viewed