ധ്യാൻ ശ്രീനിവാസൻ പങ്കെടുക്കുന്ന 'മ്യൂസിക്കൽ റെയിൻ 2026' ഇന്ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ


പ്രദീപ് പുറവങ്കര

മനാമ: പ്രശസ്ത മലയാള ചലച്ചിത്ര നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ മുഖ്യ ആകർഷണമാകുന്ന 'മ്യൂസിക്കൽ റെയിൻ 2026' മെഗാ സംഗീത നിശ ഇന്ന് ബഹ്‌റൈൻ കേരളീയ സമാജം (BKS) ഹാളിൽ അരങ്ങേറും. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായ അഭിമുഖങ്ങളിലൂടെയും തമാശകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായ ധ്യാൻ ശ്രീനിവാസന്റെ സാന്നിധ്യം ഇന്നത്തെ പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും. ഹാപ്പി ഹാൻഡ്സ് പബ്ലിസിറ്റി ആൻഡ് അഡ്വർടൈസിംഗും ബഹ്‌റൈൻ കേരളീയ സമാജവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ ബഹ്റൈനിലെത്തിയ ധ്യാൻ ശ്രീനിവാസനെ സംഘാടകർ എയർപോർട്ടിൽ സ്വീകരിച്ചു.

ബഹ്‌റൈനിലെ ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ ക്യാപ്റ്റൻ സന്ദീപ് സിംഗ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ബി.കെ.ജി ഹോൾഡിംഗ് ചെയർമാൻ കെ.ജി ബാബുരാജൻ വിശിഷ്ടാതിഥിയായി സംബന്ധിക്കും. പ്രശസ്ത പിന്നണി ഗായകരായ സുമി അരവിന്ദ്, പ്രദീപ് ബാബു എന്നിവർ നയിക്കുന്ന സംഗീത വിരുന്ന് സംഗീതാസ്വാദകർക്ക് പുതിയൊരു അനുഭവമായിരിക്കും സമ്മാനിക്കുക. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 33190457 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

article-image

dqwwd

You might also like

  • Lulu Exchange
  • Straight Forward

Most Viewed