35,000 ദീനാർ തട്ടിയെടുത്ത് മുങ്ങി; അഞ്ച് അറബ് പൗരന്മാർ പിടിയിൽ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിൽ 35,000 ദീനാറിലധികം തുക തട്ടിപ്പിലൂടെയും മോഷണത്തിലൂടെയും കവർന്ന അഞ്ച് അറബ് പൗരന്മാരെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് എവിഡൻസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വഞ്ചിതരായ വ്യക്തികളിൽ നിന്ന് പരാതി ലഭിച്ചയുടൻ തന്നെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലും തെളിവെടുപ്പിലും വിവരശേഖരണത്തിലും പ്രതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിക്കുകയും ഇവരെ പിടികൂടുകയുമായിരുന്നു.
നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം പ്രതികൾക്കെതിരെയുള്ള കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് എവിഡൻസ് അറിയിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
#4PMNews #BahrainPolice #CrimeNews #MinistryOfInterior
adsdsdsdfs

