ഗൾ‍­ഫി­ലെ­ നഴ്സു­മാ­ർ­ക്ക് ആശ്വാ­സമാ­യി­ പു­തി­യ ഡി­പ്ലോ­മ


റിയാദ്: ഗൾ‍ഫിലെ മലയാളി നഴ്സുമാർക്ക് ഡിപ്ലോമ എന്ന് രേഖപ്പെടുത്തിയ പുതിയ സർ‍ട്ടിഫിക്കറ്റുകൾ‍ നൽ‍കാൻ കേരളാ നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ‍ തീരുമാനിച്ചു. ഇതോടെ ആയിരക്കണക്കിന് നഴ്‌സുമാർ‍ നേരിട്ട പിരിച്ചുവിടൽ‍ ഭീഷണിക്ക് പരിഹാരമായിരിക്കുകയാണ്. ഇത് സംബന്ധിച്ച അറിയിപ്പ് ആറ് ഗൾ‍ഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ‍ക്ക് ലഭിച്ചു. 2005ന് മുന്പ് നഴ്‌സിംഗ് പരീക്ഷ പാസായവർ‍ക്ക് നൽ‍കിയ സർ‍ട്ടിഫിക്കറ്റിൽ‍ ഡിപ്ലോമ എന്ന് രേഖപ്പെടുത്താത്തകാരണം സൗദി അറേബ്യയിലെ നഴ്‌സിംഗ് മേഖലയിൽ‍ ഏകദേശം പൂർ‍ണാധിപത്യം തന്നെയുള്ള ആയിരക്കണക്കിന് മലയാളി നഴ്‌സുമാർ‍ക്ക് തൊഴിൽ‍വിസയും താമസരേഖയും പുതുക്കാനാവാതെ ജോലി നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങേണ്ടിവരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണമെന്ന് കാണിച്ച് 'നവയുഗം' സാംസ്‌കാരികവേദിയും സൗദി കേരള നഴ്‌സസ് അസോസിയേഷനും കൗൺസിൽ‍ രജിസ്ട്രാർ‍ പ്രൊഫ. വത്സ കെ. പണിക്കർ‍ക്ക് നിവേദനം നൽ‍കിയിരുന്നു. സൗദിയിൽ‍ പണിയെടുക്കുന്ന മലയാളി നഴ്‌സുമാരിൽ‍ മഹാ ഭൂരിഭാഗവും ഡിപ്ലോമ എന്ന് രേഖപ്പെടുത്താത്ത സർ‍ട്ടിഫിക്കറ്റ് സമർ‍പ്പിച്ച് ജോലി നേടിയവരാണ്. മറ്റ് ഗൾ‍ഫ് രാജ്യങ്ങളിലെ നഴ്‌സുമാർക്കും പിരിച്ചുവിടൽ‍ ഭീഷണി ഉണ്ടായേക്കാമെന്ന അവസ്ഥയിലാണ് നഴ്‌സിംഗ് കൗണ്‍സിലിന്റെ തീരുമാനം. 

1990 മുതൽ‍ 2012 ഡിസംബർ‍ ഒടുവിൽ‍ വരെയുള്ള കാലയളവിൽ‍ നൽ‍കിയ സർ‍ട്ടിഫിക്കറ്റുകൾ പുതുക്കി നൽ‍കാൻ ഓൺലൈൻ ആയി അപേക്ഷ ക്ഷണിക്കാൻ നടപടികൾ‍ സ്വീകരിച്ചുകഴിഞ്ഞുവെന്നും സൗദിയിൽ‍ മാത്രമല്ല ഗൾ‍ഫ് മേഖലയടക്കം മറ്റ് രാജ്യങ്ങളിലുള്ളവർ‍ക്കും ഡിപ്ലോമ എന്ന് രേഖപ്പെടുത്തിയ ഹോളോഗ്രാമോടു കൂടിയ പുതിയ സർ‍ട്ടിഫിക്കറ്റ് നൽ‍കുമെന്നും പ്രൊ. വത്സ അറിയിച്ചു. കൗൺസിലിന്റെ വെബ്‌സൈറ്റിലൂടെ പുതിയ സർ‍ട്ടിഫിക്കറ്റിന് ഓൺലൈനായി അപേക്ഷ നൽ‍കണം. കോഴ്‌സ് സെലക്ട് ചെയ്യാനുള്ള ഡ്രോപ്‌മെനുവിൽ‍ ഡിപ്ലോമ ഇൻ ജനറൽ‍ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മെനുവിലൂടെയായിരിക്കണം പുതിയ സർ‍ട്ടിഫിക്കറ്റുകൾ‍ക്ക് അപേക്ഷ നൽ‍കേണ്ടത്. അപേക്ഷിച്ചാൽ‍ ഒറ്റ ദിവസംകൊണ്ട് പുതുക്കിയ സർ‍ട്ടിഫിക്കറ്റ് ലഭിക്കു
മെന്നും പ്രൊഫ. വത്സ വ്യക്തമാക്കി. ഈ സർ‍ട്ടിഫിക്കറ്റ് സൗദിയിലെ ഇന്ത്യൻ കോൺസുലേറ്റിൽ‍ സാക്ഷ്യപ്പെടുത്തി സൗദി മെഡിക്കൽ‍ കൗൺസിൽ‍ സ്‌
പെഷലിറ്റീസ് വിഭാഗത്തിൽ‍ ഹാജരാക്കിയാൽ‍ തൊഴിൽ‍വിസ പുതുക്കിക്കിട്ടുമെന്നും അവർ‍ അറിയിച്ചു. സൗദി ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ പ്രസിഡണ്ട് ചിഞ്ചു റാണി തീരുമാനത്തെ സ്വാഗതം ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed