കു­വൈ­ത്തിൽ‍ ലൈ­സൻസ് കൈ­വശമി­ല്ലാ­തെ­ വാ­ഹനമോ­ടി­ക്കു­ന്ന വി­ദേ­ശി­കളെ­ നാ­ടു­കടത്തും


കുവൈത്ത് സിറ്റി:  കുവൈത്തിൽ ലൈസൻസ് കൈവശമില്ലാതെ വാഹനമോടിക്കുകയും വാഹനം കള്ളടാക്സിയാക്കി യാത്രക്കാരെ കയറ്റുകയും ചെയ്യുന്ന വിദേശികളെ നാടുകടത്തും. വിദേശികളെ അകാരണമായി നാട് കടത്തുന്നതായുള്ള തെറ്റായവാർത്ത പരന്ന സാഹചര്യത്തിൽ കുവൈത്ത് ഗതാഗതവിഭാഗം അസി. അണ്ടർ സെക്രെട്ടറി മേജർ ജനറൽ ഫഹദ് അൽ ഷുവഹ്ഹയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  ഡ്രൈവിംഗ് ലൈസൻസ് സന്പാദിച്ച പലർക്കും ഗതാഗത നിയമത്തെ
ക്കുറിച്ചോ ഗതാഗതസം സ്കാരത്തെക്കുറിച്ചോ വ്യക്തമായ ധാരണയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

അതേസമയം, വാഹനമോടിക്കുന്നവരെ ബോധവൽക്കരിക്കാൻ ഗതാഗതവിഭാഗം നിരവധി ക്യാന്പയിനുകൾ സംഘടിപ്പിക്കുന്നതായും അണ്ടർസെക്രട്ടറി വിശദീകരിച്ചു. രാജ്യത്ത് വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന് നിരവധി കർശനമായ നിയന്ത്രണങ്ങളാണ് ഏർെപ്പടുത്തിയിട്ടുള്ളത്. ശന്പള പരിധികൂടാതെ സർവ്വകലാശാല ബിരുദം, താമസകാലാവധി തുടങ്ങിയ നിയന്ത്രണങ്ങളാണ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed