റിയാദ് വിമാനത്താവള ആക്രമണം; ഒരു ഇന്ത്യക്കാരൻ കൂടി മരണപ്പെട്ടു


പ്രദീപ് പുറവങ്കര

റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരണപ്പെട്ടു. ഇതോടെ ഒക്ടോബർ 10-നുണ്ടായ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു.

മരിച്ചയാളുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിനോ റിയാദിൽ സംസ്കരിക്കുന്നതിനോ വേണ്ട നടപടികൾ കുടുംബത്തിന്റെ താല്പര്യപ്രകാരം സ്വീകരിക്കുമെന്നും സൗദിയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.

ആക്രമണത്തിൽ സൗദി പൗരന്മാർക്ക് പുറമെ ഇന്ത്യ, ബംഗ്ലാദേശ്, അമേരിക്ക, ഈജിപ്ത് തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്.

article-image

asasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed