മക്കയെയും റിയാദിനെയും ലക്ഷ്യമിട്ട് ഹൂതികളുടെ മിസൈൽ-ഡ്രോൺ ആക്രമണ നീക്കം; കടലിലും ആകാശത്തും വെച്ച് തകർത്ത് സൗദി വ്യോമസേന


ഷീബ വിജയൻ


റിയാദ്: സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലയെയും വിശുദ്ധ നഗരമായ മക്കയെയും ലക്ഷ്യമാക്കി ഹൂതി വിമതർ നടത്തിയ ഭീകരാക്രമണ ശ്രമങ്ങൾ സൗദി വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തു. യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ആക്രമണങ്ങൾ പരാജയപ്പെടുത്തിയ വിവരം ഔദ്യോഗികമായി അറിയിച്ചത്.

പടിഞ്ഞാറൻ മേഖലയിലേക്ക് ഹൂതികൾ അയച്ച ക്രൂയിസ് മിസൈലും, മക്ക അൽ മുഖർറമ പ്രവിശ്യയെ ലക്ഷ്യമാക്കി വന്ന സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുമാണ് വ്യോമപ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ചുതന്നെ തകർത്തുകളഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലും റിയാദ് നഗരത്തിന് നേരെയും കിഴക്കൻ പ്രവിശ്യയ്ക്ക് നേരെയും വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി സേന വിജയകരമായി തടഞ്ഞിരുന്നു. സൗദി അറേബ്യയുടെ സുരക്ഷയ്ക്കും സാധാരണക്കാരുടെ ജീവനും ഭീഷണിയാകുന്ന ഹൂതി തീവ്രവാദികളുടെ ഏതൊരു കടന്നാക്രമണത്തെയും സർവശക്തിയുമെടുത്ത് ശക്തമായി പ്രതിരോധിക്കുമെന്ന് സഖ്യസേനാ വക്താവ് ആവർത്തിച്ചു.

article-image

adssads

You might also like

  • Lulu Exchange
  • Straight Forward

Most Viewed