സൗദി അറേബ്യയിൽ വ്യാപക അഴിമതി വിരുദ്ധ പരിശോധന; സർക്കാർ ജീവനക്കാരുൾപ്പെടെ 174 പേർ അറസ്റ്റിൽ
ശാരിക
റിയാദ്: സൗദി അറേബ്യയിൽ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി കഴിഞ്ഞ മാസങ്ങളിൽ നടത്തിയ വ്യാപക പരിശോധനകളിൽ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർ ഉൾപ്പെടെ 174 പേർ അറസ്റ്റിലായതായി കൺട്രോൾ ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റി (നസാഹ) അറിയിച്ചു. സംഭവത്തിൽ സംശയനിഴലിലുള്ള 454 പേരെ വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള സർക്കാർ സ്ഥാപനങ്ങളിൽ കൃത്യമായ സുതാര്യതയും സമഗ്രതയും ഉറപ്പാക്കുന്നതിനായാണ് അതോറിറ്റി കർഷന നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളിലായി ആകെ 2,662 പരിശോധനകളാണ് നസാഹ സംഘടിപ്പിച്ചത്.
കൈക്കൂലി വാങ്ങൽ, ഉദ്യോഗസ്ഥ പദവി ദുരുപയോഗം ചെയ്യൽ തുടങ്ങി വിവിധ ക്രിമിനൽ, അഡ്മിനിസ്ട്രേറ്റീവ് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് ഈ അന്വേഷണങ്ങൾ നടക്കുന്നത്. ആഭ്യന്തര മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി ആൻഡ് ഹൗസിംഗ് മന്ത്രാലയം തുടങ്ങിയ പ്രധാന വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് നിലവിൽ അന്വേഷണം നേരിടുന്നത്.
aewrr

