ശു­ഹൈബ് വധം സി­.ബി­.ഐ അന്വേ­ഷണം സ്വാ­ഗതാ­ർ­ഹം: ഐ.വൈ­.സി­.സി­


മനാമ: ശുഹൈബിന്റെ കൊലപാതക കേസ്‌ സി.ബി.ഐക്ക് വിടാനുള്ള കോടതി വിധി സ്വാഗതാർഹമാണെന്ന് ഐ.വൈ.സി.സി ദേശീയകമ്മിറ്റി അഭിപ്രായപ്പെട്ടു. നീതിന്യായ വ്യവസ്ഥയെ ഇപ്പോഴും സാധാരണ ജനങ്ങൾക്ക് ആശ്രയിക്കുവാൻ സാധിക്കും എന്നതാണ് ഈ വിധികൊണ്ട് മനസിലാക്കുവാൻ സാധിക്കുന്നതെന്ന് ഐ.വൈ.സി.സി ദേശീയ പ്രസിഡണ്ട് ബേസിൽ നെല്ലിമറ്റം പറഞ്ഞു. 

സാധാരണ ജനങ്ങൾക്ക് നീതി ഉറപ്പാക്കുവാൻ ഉതകുന്നതാണ് ഇന്ത്യയിലെ നിയമ വ്യവസ്ഥ. ചൈനയും, കൊറിയയും പോലെ ഏകാധിപതിയുടെ ഏകാധിപത്യ പ്രവണത ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകി സ്വാതന്ത്ര്യം നേടിക്കൊടുത്ത ഇന്ത്യയിൽ നടക്കില്ല, ഇതൊരു ജനാധിപത്യ രാജ്യമാണ് എന്നത് ആരും മറക്കരുത്. അതിലേയ്ക്ക് നയിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാക്കളുടെ ദീർഘവീക്ഷണം ഒന്ന് മാത്രമാണ്. അന്വേഷണത്തിന് ഉത്തരവ്‌ ഇട്ടതുകൊണ്ട് മാത്രം കാര്യമില്ല സമയാ സമയങ്ങളിൽ കൃത്യമായി കോടതി കേസിൽ ഇടപെടുകയും വേണം. അല്ലെങ്കിൽ സി.പി.എമ്മിനെ പേടിപ്പിച്ച് നിലയ്ക്ക് നിർത്തുവാനും, ബി.ജെ.പി ഇതൊരു ആയുധമാക്കിയെടുക്കുവാനും ശ്രമിക്കും അതിനുള്ള സാഹചര്യം ഉണ്ടാകരുത്. സി.ബി.ഐ ഒരിക്കലും ബി.ജെ.പിയുടെ രാഷ്ട്രീയ പക തീർക്കുവാനുള്ള ചട്ടുകമാകരുത് എന്നും അഭിപ്രായപ്പെട്ടു.

ശുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയവരെ പിടിക്കൂടുവാനുളള കെ. സുധാകരന്റെ നേതൃത്വത്തിൽ യു.ഡി.എഫ് നടത്തിയ സമരങ്ങൾക്കുളള അംഗീകാരം കൂടിയാണിത്. സർക്കാരുകൾ സമരത്തെ അടിച്ചമർത്തിയാലും കോടതി ജനങ്ങളുടെ രക്ഷയ്ക്കെത്തുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്നും ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed