അഴി­മതി­ക്കാ­രിൽ‍ നി­ന്നും പി­ടി­ച്ചെ­ടു­ക്കു­ന്ന പണം വി­കസനത്തിന് വേ­ണ്ടി­ വി­നി­യോ­ഗി­ക്കു­മെ­ന്ന് സൗ­ദി­


റിയാദ് : അഴിമതി നടത്തിയതിന്റെ പേരിൽ സൗദിയിൽ തടവിൽ  കഴിയുന്നവരിൽ നിന്നു പിടിച്ചെടുക്കുന്ന പണം വികസനത്തിനും ഭവന നിർമ്‍മാണ പദ്ധതികൾക്കും വിനിയോഗിക്കുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽ ഖസബി പറഞ്ഞു. അഴിമതി കേസുകളിൽ പങ്കുള്ള ഉന്നത പദവിയിലുള്ളവരെ കസ്റ്റഡിയിലെടുക്കുന്ന നടപടി പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

 അഴിമതി വിരുദ്ധ പോരാട്ടങ്ങളുടെ ആദ്യ ഘട്ടമാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. അഴിമതിയിലൂടെ സന്പാദിച്ച മുഴുവൻ പണവും പിടിച്ചെടുക്കും. ആയിരക്കണക്കിന് കോടി ഡോളർ അഴിമതിക്കാരിൽ നിന്നു കണ്ടുകെട്ടുമെന്നും വാണിജ്യനിക്ഷേപ മന്ത്രി ഡോ മാജിദ് അൽ‍ ഖസബി പറഞ്ഞു. അഴിമതിക്കാരുമായി ഉണ്ടാക്കുന്ന ഒത്തു തീർപ്പുകളിലൂടെ സമാഹരിക്കുന്ന പണം നിക്ഷേപിക്കുന്നതിന് പ്രത്യേക അക്കൗണ്ട് തുറന്നിട്ടുണ്ട്. ഇത് ധനമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ്. അഴിമതിപണം പൊതു ജനങ്ങളുടേതാണ്. അതുകൊണ്ടുതന്നെ ഇത് പൊതുജന ക്ഷേമത്തിന് വിനിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

 രാജ്യത്ത് സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾക്ക് പ്രോത്സാഹനം നൽകും. പൊതുമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട് ആസ്തി നിർണയം പുരോഗമിക്കുകയാണ്. സർക്കാർ‍ ഉടമസ്ഥതയിലുള്ള മൈദ മില്ലുകൾ‍ സ്വകാര്യവൽക്കരിക്കും. ഇതിനുളള നടപടികൾ മന്തിമ ഘട്ടത്തിലാണ്. ആഗോള എണ്ണ വിപണിയിലുണ്ടായ തകർ‍ച്ച നേരിടുന്നതിന് വിവിധ പദ്ധതികൾ മന്ത്രാലയം നടപ്പിലാക്കുന്നുണ്ട്. ഇതിനായി അടുത്ത ബജറ്റിൽ ഏഴായിരം കോടി റിയാലിന്റെ പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡോ. മാജിദ് അൽ‍ ഖസബി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed