അടു­ത്ത ജി­.സി­.സി­ ഉച്ചകോ­ടി­ റി­യാ­ദിൽ നടക്കു­മെ­ന്ന് ഒമാൻ വി­ദേ­ശകാ­ര്യ മന്ത്രി­


മസ്്ക്കറ്റ് : അടുത്ത ജി.സി.സി ഉച്ചകോടി റിയാദിൽ‍ നടക്കുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ‍ അലവി ബിൻ അബ്ദുല്ല. ഒമാന്റെ അധ്യക്ഷതയിലായിരിക്കും ഉച്ചകോടി അരങ്ങേറുക. ആദ്യമായാണ് ഇത്തരത്തിൽ ഉച്ചകോടി ചേരുന്നതെന്നും ഒമാൻ ന്യൂസ് ഏജൻസിക്കും ഒമാൻ ടി.വിക്കും നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.

കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ‍ അഹ്മദ് അൽ ജാബിർ അൽ‍ സബാഹ് ഉദ്ഘാടനം ചെയ്ത കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ഉച്ചകോടിയിൽ ഒമാൻ ഭരണാധാകാരി സുൽത്‍താൻ ഖാബൂസിനെ പ്രതിനിധീകരിച്ച് ഉപപ്രധാനമന്ത്രി ഫഹദ് ബിൻ മഹ്മൂദ് അൽസഈദ് പങ്കെടുത്തിരുന്നു. വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ല, ഗതാഗത വാർത്താ വിനിമയ മന്ത്രി ഡോ. അഹ്മദ് ബിൻ മുഹമ്മദ് അൽ ഫുതൈസി, നിയമകാര്യ മന്ത്രി ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് അൽ‍ സഈദി തുടങ്ങിയവരും സംബന്ധിച്ചു.

ജി.സി.സി ഐക്യം നിലനിർത്തണമെന്നും പ്രതിസന്ധികൾ പരിഹരിക്കണമെന്നും ഉച്ചകോടിയിൽ ഒമാൻ ആവശ്യപ്പെട്ടിരുന്നു. കുവൈത്ത് അമീർ സ്വീകര്യക്കുന്ന ഐക്യശ്രമങ്ങളുടെ ഭാഗമായുള്ള തീരുമാനങ്ങൾക്ക് ഒമാൻ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഉച്ചകോടിക്ക് ശേഷം സയ്യിദ് ഫഹദും സംഘവും കഴിഞ്ഞ ദിവസം മസ്‌ക്കറ്റിൽ തിരിച്ചെത്തുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed