മോ­ട്ടോ­ർ­ ബൈ­ക്ക് ആംബു­ലൻ­സു­കളു­മാ­യി­ അബു­ദാ­ബി­ പോ­ലീസ്


അബുദാബി : മോട്ടോർ ബൈക്ക് ആംബുലൻസുകളുമായി അബുദാബി പോലീസ് പട്രോളിംങ് തുടങ്ങി. യു.എ.ഇയിൽ ആദ്യമായാണ് ഇത്തരത്തിൽ ഏറ്റവും പുതിയ മെഡിക്കൽ ഉപകരണങ്ങളും നൂതനമായ പരിഹാര മാർഗങ്ങളും സജ്ജീകരിച്ച  മോട്ടോർ ബൈക്ക് ആംബുലൻസ് നിരത്തിലിറക്കിയിരിക്കുന്നതെന്ന് അബുദാബി പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ അൽ റുമൈത്തി അറിയിച്ചു. 

ഹൈഡ്രോളിക് ടെക്‌നോളജി, ചെറിയ അഗ്‌നിബാധയെപ്രതിരോധിക്കാവുന്ന ഫയർ എസ്റ്റിങ്ഗ്യൂയിഷർ, ഓട്ടോമാറ്റിക് ഡിഫിബ്രിലേറ്റർ എന്നിവയും ഈ ആംബുലൻസിലുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ കൂടുതൽ കാര്യക്ഷമമായിപ്രതികരിക്കാനും ഇരകളുടെ സുരക്ഷ ഉറപ്പുവരുത്താനും സാധിക്കുന്ന സംവിധാനങ്ങളും മോട്ടോർബൈക്ക് ആംബുലൻസ് വഴി ഉറപ്പാക്കാനാവുമെന്ന് അബുദാബി പോലീസ് സെൻട്രൽ ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അറിയിച്ചു. 

യു.എ.ഇയിൽ ആദ്യമായി മോട്ടോർബൈക്ക് ആംബുലൻസുകളുമായി അബുദാബി പോലീസ് പട്രോളിംങ് തുടങ്ങി. ഏറ്റവും പുതിയ മെഡിക്കൽ ഉപകരണങ്ങളും നൂതനമായ പരിഹാരമാർഗങ്ങളും സജ്ജീകരിച്ചാണ് മോട്ടോർ ബൈക്ക് ആംബുലൻസ് നിരത്തിലിറക്കിയിരിക്കുന്നതെന്ന് അബുദാബി പോലീസ് കമാൻഡർ ഇൻ ചീഫ് അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed