ഹൂതി ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച സൗദി അരാംകോ കെട്ടിടം റിയാദ് ഡെപ്യൂട്ടി ഗവർണർ സന്ദർശിച്ചു


ശാരിക

റിയാദ്: ജനവാസ-സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ നേരിയ കേടുപാടുകൾ സംഭവിച്ച റിയാദിലെ സൗദി അരാംകോ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം റിയാദ് ഡെപ്യൂട്ടി ഗവർണർ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ തിങ്കളാഴ്ച സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ഹൂതികൾ തുടർച്ചയായി ലക്ഷ്യമിടുന്നതിന്റെ തെളിവാണ് ഈ ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു. സാഹചര്യങ്ങൾ നേരിടുന്നതിൽ സിവിൽ, സൈനിക, സുരക്ഷാ ഉദ്യോഗസ്ഥർ നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.

ആക്രമണത്തിന് പിന്നാലെ കമ്പനിയും ബന്ധപ്പെട്ട അധികാരികളും സ്വീകരിച്ച നടപടികളെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. അരാംകോ ജീവനക്കാരുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും വിഭവങ്ങളും ലഭ്യമാക്കാനും ഡെപ്യൂട്ടി ഗവർണർ നിർദ്ദേശം നൽകി.

article-image

ാാൈീ

You might also like

  • Lulu Exchange
  • Straight Forward

Most Viewed