അയൽ രാ­ജ്യങ്ങളിൽ നി­ന്ന് ഡ്രൈ­വിംഗ് ലൈ­സൻ­സ് നേ­ടി­യത് 7550 സൗ­ദി­ വനി­തകൾ


റിയാദ് : അയൽ രാജ്യങ്ങളിൽ നിന്ന് 7550 സൗദി വനിതകൾ ഡ്രൈവിംഗ് ലൈസൻസ് നേടിയിട്ടുണ്ടെന്ന് റിപ്പോർട്ട്. വനിതകളുടെ ഡ്രൈവിംഗുമായി ബന്ധപ്പെട്ട് ഇമാം മുഹമ്മദ്  ബിൻ സൗദ് യൂണിവേഴ്സിറ്റിയിൽ നടന്ന ചർച്ചാ സമ്മേളനത്തിലാണ് ഇക്കാര്യംവ്യക്തമാക്കിയത്. സൗദി അറേബ്യയിൽ അടുത്ത വർഷം ജൂൺ മുതൽ ഡ്രൈവിംഗ് ലൈസൻസിന് അനുമതി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇമാം മുഹമ്മദ് ബിൻ സൗദ് യൂണിവേഴ്സിറ്റി ബോധവൽക്കരണ ചർച്ച സംഘടിപ്പിച്ചത്. 

ലൈസൻസ് നേടുന്നതിനായി ഇവർ11.62 ലക്ഷം റിയാൽ ചെലവഴിച്ചു. വിദേശരാജ്യങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരും 22 മണിക്കൂർ പരിശീലനം നേടുകയും ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കുകയും വേണം. വിജയിക്കുന്നവർക്കാണ് ലൈസൻസ് അനുവദിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.

വിദ്യാർത്ഥിനികളെ ബോധവൽക്കരി ക്കുന്നതിനും ഡ്രൈവിംഗ് ടെസ്റ്റിന് പരിശീലനം നൽകുന്നതിനും ശിൽപശാല സംഘടിപ്പിക്കുമെന്ന് യൂണിവേഴ്സിറ്റി വക്താവ് അഹമദ് അൽ റക്ബാൻ പറഞ്ഞു. വിദ്യാർത്ഥിനികളെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിന് യൂണിവേഴ്സിറ്റി ട്രാഫിക് വകുപ്പുമായി കരാർ ഒപ്പുവെച്ചിട്ടുണ്ട്. രാജ്യത്തെ നിരവധി യൂണിവേഴ്സിറ്റികളും ഡ്രൈവിംഗ് സ്കൂളുകളും വനിതകൾക്ക് ഡ്രൈവിംഗ് പരിശീലനത്തിന് ട്രാഫിക് വകുപ്പുമായി കരാർഒപ്പുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗത്തിന് ശിക്ഷ ലഭിച്ചവർക്ക് ലൈസൻസ് അനുവദിക്കില്ല. ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകുന്നവർ ഹെൽത്ത് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. വിദേശികളായ വനിതകൾ നിയമപരമായിരാജ്യത്ത് താമസിക്കാൻ അനുമതിയുള്ളവ രായിരിക്കണം. 18 വയസുള്ളവർക്ക് പ്രൈവറ്റ് വാഹനങ്ങളും 20 വയസ് കഴിഞ്ഞവർക്ക് പബ്ലിക് വാഹനങ്ങൾ ഓടിക്കുന്നതിനു മുള്ള ഡ്രൈവിംഗ് ലൈസൻസാണ് അനുവദിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed