ഖത്തറിൽ നവംബറിൽ രജി­സ്റ്റർ ചെ­യ്തത് 2429 പു­തി­യ കന്പനി­കൾ


ദോഹ : ഖത്തറിൽ പുതിയതായി രജിസ്റ്റർ ചെയ്ത കന്പനികളുടെ എണ്ണത്തിൽ വർദ്ധന. നവംബറിൽ മാത്രം രാജ്യത്ത് 2,429 കന്പനികളാണ് രജിസ്റ്റർ ചെയ്തത്. സാന്പത്തിക വാണിജ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്. പ്രധാനപ്പെട്ട പുതിയ 1,787 കന്പനികളും പുതിയ അനുബന്ധ സ്ഥാപനങ്ങൾ തുടങ്ങാൻ 642 കന്പനികളുമാണ് രജിസ്റ്റർ ചെയ്തത്.

പ്രധാന ബിസിനസുകളിൽ ലിമിറ്റഡ് ലയബിലിറ്റി കന്പനികളാണ് 62 ശതമാനവും. ഏക ഉടമസ്ഥതയിലുള്ള ലിമിറ്റഡ് ലയബിലിറ്റി കന്പനികൾ 27 ശതമാനവും വ്യക്തിഗത സ്ഥാപനങ്ങൾ പത്ത് ശതമാനവുമാണ് പുതുതായി രജിസ്റ്റർ ചെയ്തത്.

നിർമ്മാണ മേഖലയിലാണ് കൂടുതൽ കന്പനികളും രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1,225 എണ്ണം നിർമ്മാണ മേഖലയിലും 864 എണ്ണം ഗ്രോസറി−വിതരണ മേഖലയിലും 980 എണ്ണം ഭക്ഷണശാല− കഫ്റ്റീരിയ വിഭാഗത്തിലും ഐസ് ക്രീം വിൽപ്പന ശാലകൾക്കുമാണ് അനുവദിച്ചിരിക്കുന്നത്.

നിർമ്മാണ സാമഗ്രികളുടെ വ്യാപാരത്തിനായി 750 എണ്ണവും അനുവദിച്ചിട്ടുണ്ട്. നവംബറിൽ പുതിയതോ അല്ലെങ്കിൽ നവീകരിച്ചതോ പുതുക്കിയതോ ആയ 9,536 വാണിജ്യ ലൈസൻസുകളാണ് നൽകിയിരിക്കുന്നത്. പുതിയ ലൈസൻസുകൾ 1,712−ഉം ഭേദഗതി ചെയ്തവ 1,019−ഉം പുതുക്കിയത് 6,805 ലൈസൻസുമാണ്.

309 കന്പനികളാണ് നവംബറിൽ പൂട്ടിയത്. ഇവയിൽ പുതിയ 13 ശതമാനം കന്പനികളാണ് അടച്ചത്. മന്ത്രാലയത്തിന്റെ വിവിധശാഖകളിൽ നവംബറിൽ 33,576 ഇടപാടുകളാണ് നടത്തിയത്. 59 പുതിയ പേറ്റന്റ് അപേക്ഷകളാണ് ലഭിച്ചത്. 181 എണ്ണം പുതുക്കി, 4,448 പുതിയ വാണിജ്യ മുദ്രകൾ രജിസ്റ്റർ ചെയ്തു. പതിനാല് പകർപ്പവകാശ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed