സ്വദേശീവൽക്കരണം : സൗദി അറേബ്യയിൽ പലയി­ടത്തും ജ്വല്ലറി­കൾ‍ അടച്ചി­ട്ട നി­ലയി­ൽ‍


റിയാദ് : സൗദി അറേബ്യയിലെ ജ്വല്ലറി മേഖലയിൽ‍ സ്വദേശീവൽക്കരണം നിർബന്ധമാക്കിയതോടെ ഇരുപതിനായിരത്തോളം സൗദി യുവാക്കൾ‍ക്ക് തൊഴിലവസരങ്ങൾ‍ ലഭിക്കുമെന്ന് തൊഴിൽ‍, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽ‍ഖൈൽ‍ പറഞ്ഞു. എന്നാൽ, ഈ മേഖലയിൽ ജോലിക്ക് സ്വദേശികൾ തന്നെയാണ് ഉള്ളതെന്ന് ഉറപ്പുവരുത്താൻ പരിശോധന വ്യാപകമായതോടെ പല ജ്വല്ലറികളും അടച്ചിട്ട നിലയിൽ‍ കാണപ്പെട്ടു. 37 ജ്വല്ലറികളാണ് ഇത്തരത്തിൽ അടച്ചിട്ടതായി ശ്രദ്ധയിൽപ്പെട്ടത്. അറ്റകുറ്റപ്പണികൾ‍ക്കും കണക്കെടുപ്പിനും അടച്ചിട്ടതാണെന്ന നോട്ടീസ് ചില ജ്വല്ലറികൾ‍ക്ക് മുന്നിൽ‍ പതിച്ചിട്ടുണ്ട്.  ചില സ്ഥാപനങ്ങൾക്ക്് മുന്നിൽ സൗദി ജീവനക്കാരെ തേടുന്ന പരസ്യങ്ങളും പതിച്ചിട്ടുണ്ട്. 

സ്വദേശീവൽക്കരണം പരിശോധിക്കാനായി 85 സംഘങ്ങളാണ് സൗദിയിലെങ്ങുമുള്ള ജ്വല്ലറികളിൽ‍ പരിശോധന നടത്തുന്നത്. ഓരോ സംഘത്തിലും ഏഴ് ഉദ്യോഗസ്ഥരുണ്ടെന്നും ഖാലിദ് അബൽ‍ഖൈൽ‍ പറഞ്ഞു.

സ്വദേശീവൽക്കരണം ലംഘിച്ച് ജ്വല്ലറികൾ പ്രവർത്തിക്കുകയാണെങ്കിൽ ജോലി ചെയ്യുന്ന വിദേശികളിൽ‍ ഓരോരുത്തർ‍ക്കും 20,000 റിയാൽ‍ തോതിൽ‍ തൊഴിലുടമകൾ‍ക്ക് പിഴ ചുമത്താനാണ് തീരുമാനം. വിദേശികൾ‍ ബിനാമിയായി സ്വന്തമായി നടത്തുന്ന സ്ഥാപനങ്ങളാണെന്ന് സംശയം തോന്നിയാൽ‍ കേസ് ബിനാമി വിരുദ്ധ നിയമം അനുസരിച്ച് ശിക്ഷാ നടപടികൾ‍ക്കായി വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന് കൈമാറും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed