യു­.എ.ഇയിൽ തൊ­ഴി­ലാ­ളി­കൾ­ക്കു­ള്ള വർ­ക്ക് പെ­ർ­മി­റ്റ് നൽ­കു­ന്ന രീ­തി­ പരി­ഷ്കരി­ച്ചു­


ദുബൈ : യു.എ.ഇയിൽ തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റ് നൽകുന്ന രീതി പരിഷ്കരിച്ചു. ഇന്നലെ പ്രാബല്യത്തിൽ വന്ന പുതിയ രീതിയനുസരിച്ച് വിദേശ തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റിന്റെ ഫീസുകൾ പുതുക്കിയിട്ടുണ്ട്. ഇതോടൊപ്പംതന്നെ കന്പനികളെ ജീവനക്കാരുടെയും പ്രവർത്തനരീതികളുടെയും അടിസ്ഥാനത്തിൽ തരംതിരിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ വിഭാഗത്തിലെയും വർക്ക് പെർമിറ്റുകളുടെ ഫീസുകൾ വ്യത്യസ്തമാണ്. ജീവനക്കാരെ മാറ്റുന്നതിനും നിരക്കുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്. പ്രവാസി തൊഴിലാളികൾക്കും കന്പനികൾക്കും അധിക ബാധ്യത ഉണ്ടാക്കുന്നതാണ് പുതിയ പരിഷ്കാരങ്ങൾ.

യു.എ.ഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് പുതിയ പരിഷ്കാരം നടപ്പാക്കുന്നത്. എന്നാൽ പ്രധാനമായും സ്വദേശികളെയും അറബ് രാഷ്ട്രങ്ങളിൽ നിന്നുള്ളവരെയും തൊഴിലാവശ്യങ്ങൾക്ക് തിരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളെയും മീൻപിടിത്ത ബോട്ടുമായി ബന്ധപ്പെട്ട കന്പനികളെയും ഫീസ് നിരക്കേർപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റുള്ളവർക്കെല്ലാം പ്രത്യേക നിരക്ക് ഏർപ്പെടുത്തി.

ജീവനക്കാരുടെ തൊഴിൽ വൈദഗ്ധ്യം, രാഷ്ട്രം, സ്ഥാപനത്തിന്റെ തരം എന്നിവയുടെ അടിസ്ഥാനത്തിൽ മൂന്നുതരത്തിലാണ് കന്പനികളെ തരം തിരിച്ചിരിക്കുന്നത്. സ്വദേശികളുടെയും സ്വദേശി സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള മീൻപിടിത്ത ബോട്ടുകൾ, തദ്ബീറിന്റെ പുതിയ സേവനകേന്ദ്രങ്ങൾ, യുവസംരംഭസഹായ സ്ഥാപനങ്ങൾ എന്നിവയാണ് ഇതിൽ ആദ്യ പട്ടികയിൽ ഉൾപ്പെടുന്നത്. രണ്ടാം പട്ടികയിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങളെ ജീവനക്കാരുടെ വൈദഗ്ധ്യത്തിന്റെയും എണ്ണത്തിന്റെയും അടിസ്ഥാനത്തിൽ എ, ബി, സി, ഡി എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed