സൗദിയിൽ ബിനാമി ബിസിനസ് നടത്തിയവർക്ക് ശിക്ഷ
ജിദ്ദ : സൗദിയിൽ ബിനാമി ബിസിനസ്് നടത്തിയ നാല് പേരെ റിയാദ് അഡ്മിനിസ്ട്രേഷൻ കോടതി ശിക്ഷിച്ചു. തന്റെ കൊമേഴ്സ്യൽ രജിസ്ട്രേഷൻ ഉപയോഗിച്ച് ബിസിനസ് നടത്തുവാനും ലാഭമെടുക്കുവാനും അനുവാദം നൽകിയ സ്വദേശിക്ക് രണ്ട് ലക്ഷം റിയാൽ പിഴ വിധിക്കുകയും വിദേശികളായ രണ്ട് യെമൻ സ്വദേശികളേയും ഒരു ഇന്ത്യക്കാരനേയും രാജ്യത്ത് നിന്നും പുറത്താക്കുവാനുമാണ് കോടതിയുടെ ഉത്തരവ്.
സ്വദേശിയുടെ തണലിൽ ബിനാമി ബിസിനസ്സിൽ ഏർപ്പെട്ട മൂന്ന് വിദേശികളും ധാരാളം പണം സന്പാദിച്ചതായും ഉദ്യോഗസ്ഥർ കണ്ടെത്തി.

