വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത് കേസ്; പ്രമുഖ ഡോക്ടർമാരെ ചോദ്യം ചെയ്ത് ഇഡി
ഷീബ വിജയൻ
വ്യാജരേഖ ചമച്ച് അവയവക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ഹാജരായി. ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയ ഡോ. അലക്‌സാണ്ടര്‍, ഡോ. ശ്രീജ പിള്ള എന്നിവരെയാണ് ഇഡി ചോദ്യം ചെയ്തത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച ശേഷമാണ് ഹാജരാകാൻ നിർദ്ദേശം നൽകിയത്. എന്നാൽ ഇവർക്കോ ആശുപത്രിക്കോ അവയവക്കടത്തിൽ നേരിട്ട് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. നിർധനരെ കണ്ടെത്തി ചെറിയ തുകയ്ക്ക് അവയവം ഉറപ്പിക്കുകയും, പിന്നീട് അത് വൻ തുകയ്ക്ക് മറിച്ചു വിൽക്കുകയും ചെയ്യുന്ന കാസർകോട് സ്വദേശി നജീബാണ് കേസിലെ മുഖ്യപ്രതി.
്ിേ്ി

