സൗദിയിൽ പുകവലി പ്രായപരിധി 18ൽ നിന്ന് 21 ആക്കാൻ ശുപാർശ; സുഗന്ധ പുകയിലകൾക്കും വിലക്ക്
ഷീബ വിജയൻ
സൗദി അറേബ്യയിൽ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനും വാങ്ങുന്നതിനുമുള്ള നിയമപരമായ കുറഞ്ഞ പ്രായപരിധി 18 വയസിൽ നിന്ന് 21 വയസായി ഉയർത്തണമെന്ന് ശുപാർശ. കൗമാരക്കാരെയും യുവാക്കളെയും പുകവലിയുടെ ദൂഷ്യഫലങ്ങളിൽ നിന്ന് കൂടുതലായും ഫലപ്രദമായും സംരക്ഷിക്കുകയെന്നതാണ് നിർദേശത്തിന്റെ പ്രധാന ലക്ഷ്യം. അതോടൊപ്പം, ഇ-സിഗരറ്റുകളിലും മറ്റ് പുകയില ഉൽപ്പന്നങ്ങളിൽ ചേർക്കുന്ന വിവിധ സുഗന്ധ വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യണമെന്ന ആവശ്യവും മുന്നോട്ടുവന്നിട്ടുണ്ട്. ഇത്തരം ഫ്ലേവറുകൾ യുവാക്കളെ പുകവലിയിലേക്ക് ആകർഷിക്കുന്നുവെന്ന ആശങ്കയാണ് ഇതിന് പിന്നിൽ.
#SaudiArabia #SmokingRegulation #AntiSmoking #SaudiLaw #PublicHealth
aSASASDDFDS

