ഹജ്ജ് തീർഥാടകർക്കായി മശാഇർ മെട്രോ സർവീസ് ആരംഭിച്ച് സൗദി; മണിക്കൂറിൽ 72,000 പേർക്ക് യാത്രാസൗകര്യം
ഷീബ വിജയൻ
വിശുദ്ധ ഹജ്ജ് തീർഥാടനത്തിന് എത്തുന്ന വിശ്വാസികളുടെ പുണ്യസ്ഥലങ്ങൾക്കിടയിലുള്ള യാത്ര സുഗമമാക്കുന്നതിനായി മശാഇർ മെട്രോ സർവീസ് പ്രവർത്തനമാരംഭിച്ചു. റെയിൽവേ ലൈനുകളിലെയും സ്റ്റേഷനുകളിലെയും എല്ലാവിധ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് ട്രെയിനുകൾ ട്രാക്കിലിറക്കിയതെന്ന് സൗദി റെയിൽവേ അധികൃതർ അറിയിച്ചു. അറഫ, മുസ്ദലിഫ, മിന എന്നീ പുണ്യസ്ഥലങ്ങളിലെ ഒമ്പത് പ്രധാന സ്റ്റേഷനുകളെ ബന്ധിപ്പിച്ചാണ് ഈ മെട്രോ സർവീസ് നടത്തുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള 17 ട്രെയിനുകളാണ് ഇത്തവണ സർവീസിനുള്ളത്. ഒരേസമയം 3,000 പേർക്ക് യാത്ര ചെയ്യാവുന്ന ഒരു ട്രെയിൻ വഴി മണിക്കൂറിൽ 72,000-ത്തിലധികം തീർഥാടകരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ ഈ സംവിധാനത്തിന് സാധിക്കും.
ASWDEWDFSEDSWA

