ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; സുപ്രിംകോടതിയിൽ അനുകൂല നിലപാടറിയിച്ച് കേന്ദ്ര സർക്കാർ
ഷീബ വിജയൻ
രാജ്യത്തെ സ്കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള 26 അംഗ വിദഗ്ധ സമിതി നൽകിയ ശുപാർശ സർക്കാർ അംഗീകരിച്ചതായും, കോടതിയുടെ അനുമതി ലഭിച്ചാലുടൻ പദ്ധതി നടപ്പാക്കുമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി വ്യക്തമാക്കി. ലൈംഗിക വിദ്യാഭ്യാസം, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ എന്നിവ പാഠ്യപദ്ധതിയുടെ കേന്ദ്ര വിഷയമാകും. സുരക്ഷ, ശരീരഭാഗങ്ങൾ, നല്ലതും മോശവുമായ സ്പർശനങ്ങൾ, പോക്സോ നിയമം എന്നിവയെക്കുറിച്ചുള്ള അവബോധം പ്രാഥമികതലം മുതൽ വിദ്യാർത്ഥികൾക്ക് നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
്ി്ി്ി

