ഹോർമുസ് കടലിടുക്കിൽ മേൽനോട്ടം ശക്തമാക്കാൻ ഇറാൻ; പുതിയ ബിൽ പാർലമെന്റിൽ


ഷീബ വിജയൻ

ഹോർമുസ് കടലിടുക്കിന്റെയും പേർഷ്യൻ ഗൾഫിന്റെയും സുരക്ഷയും മേൽനോട്ടവും പൂർണമായി കൈക്കലാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ നിയമനിർമാണത്തിന് ഇറാൻ പാർലമെന്റ് തുടക്കം കുറിച്ചു. അമേരിക്കൻ ഡ്രോണുകൾ വെടിവെച്ചിട്ടതിന് പിന്നാലെയാണ് 'സ്ട്രാറ്റജിക് ആക്ഷൻ ഫോർ ദി സെക്യൂരിറ്റി ആൻഡ് സസ്റ്റൈനബിൾ പ്രോഗ്രസ് ഓഫ് ദി സ്ട്രെയിറ്റ് ഓഫ് ഹോർമുസ് ആൻഡ് ദി പേർഷ്യൻ ഗൾഫ്' എന്ന പേരിൽ പുതിയ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. തങ്ങളുടെ പരമാധികാരവും ചുവപ്പ് രേഖകളും സംരക്ഷിക്കുന്നതിനായി കൂടുതൽ കർശന നടപടികളിലേക്ക് രാജ്യം നീങ്ങുമെന്നും, ഇത് ആദ്യ പടി മാത്രമാണെന്നും ഇറാൻ പാർലമെന്റിന്റെ നാഷണൽ സെക്യൂരിറ്റി കമ്മിറ്റി തലവൻ ഇബ്രാഹിം അസീസി വ്യക്തമാക്കി.

നേരത്തേ ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒമാൻ തീരത്തിന് സമീപമുള്ള തെക്കൻ ഷിപ്പിങ് പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന യു.എ.ഇയുടെ മൊмബാസ, അൽ ബഹിയ എന്നീ ടാങ്കറുകൾക്ക് നേരെയാണ് ഇറാന്റെ ക്രൂയിസ് മിസൈലുകൾ പതിച്ചത്. ഈ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഇറാന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മുഹമ്മദ് ജവാദ് ഹുസൈനിയെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അടിയന്തരമായി വിളിച്ചുവരുത്തി കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും അടിയന്തര വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.

 

article-image

deeqwdeqweqw

You might also like

  • Lulu Exchange
  • Straight Forward

Most Viewed