സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്; യൂട്യൂബർ 'തൊപ്പി'ക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ
ഷീബ വിജയൻ
സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ, യൂട്യൂബർ തൊപ്പി എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ പൊലീസ് നടപടി തുടങ്ങി. പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് ഈ നീക്കം. ഇതിന്റെ ഭാഗമായി തൊപ്പിയുടെ പാസ്‌പോർട്ട് വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മൊഴിയെടുപ്പിന് നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും തൊപ്പിയുടെ സുഹൃത്തുക്കളും ഇതുവരെ ഹാജരായിട്ടില്ല. അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ എറണാകുളം റൂറൽ സൈബർ പൊലീസാണ് അന്വേഷണം നടത്തുന്നത്. കേസിൽ തൊപ്പിയുടെ മുൻകൂർ ജാമ്യത്തെ എതിർത്ത് എറണാകുളം റൂറൽ പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. തൊപ്പി ചെയ്തത് ഗൗരവ സ്വഭാവമുള്ള കുറ്റമാണെന്ന് വ്യക്തമാക്കിയ പൊലീസ്, സംഭവത്തെത്തുടർന്ന് ഇയാളുടെ യൂട്യൂബ് ചാനൽ പൂട്ടിക്കുകയും ചെയ്തു.
തൊപ്പിയും സംഘവും തെറ്റിപ്പിരിഞ്ഞതിനുശേഷം ഇവർ താമസിക്കുന്ന സ്ഥലത്തുള്ള ലഹരി ഉപയോഗവും അശ്ലീല പദപ്രയോഗങ്ങളും പോക്‌സോ കേസ് ചുമത്താവുന്ന കുറ്റകൃത്യങ്ങൾ വരെ പരസ്പരം വിളിച്ചു പറഞ്ഞിരുന്നു. ഇതോടെ നിരവധിപേർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. നിലവിൽ കളമശ്ശേരി പൊലീസും തൊപ്പിക്കെതിരെ അന്വേഷണം നടത്തിവരികയാണ്.
േോേോ്േോേ്

