നടിയെ ആക്രമിച്ച കേസ്; ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ അപേക്ഷ ഹൈക്കോടതി തള്ളി
ഷീബ വിജയൻ
നടിയെ ആക്രമിച്ച കേസിൽ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പൾസർ സുനിയുടെ അപേക്ഷ കേരള ഹൈക്കോടതി തള്ളി. ശിക്ഷ മരവിപ്പിക്കേണ്ട അസാധാരണ സാഹചര്യങ്ങളൊന്നും നിലവിലില്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. ദൃശ്യങ്ങൾ പകർത്തിയ ഫോൺ കണ്ടെത്താത്തതും ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചതിലെ കാലതാമസവും ചൂണ്ടിക്കാട്ടിയാണ് സുനി അപ്പീൽ നൽകിയിരുന്നത്. എന്നാൽ ഈ വാദങ്ങൾ കോടതി മുഖവിലയ്ക്കെടുത്തില്ല. കേസിൽ പൾസർ സുനിക്ക് 20 വർഷത്തെ കഠിന തടവാണ് കോടതി വിധിച്ചിരിക്കുന്നത്.
്ാി്ിേ്ിേ

