താമസ തൊഴിൽ നിയമ ലംഘനം : 104 പേർ പിടിയിൽ
റിയാദ് : ബത്ഹയിൽ മൊബൈൽ ഫോൺ കടകളിലും, ഉലയ്യയിലെ കന്പ്യൂട്ടർ മാർക്കറ്റിലും തൊഴിൽ−സാമൂഹിക−വികസന മന്ത്രാലയം നടത്തിയ പരിശോധനകളിൽ 104 താമസ, തൊഴിൽനിയമ ലംഘകർ പിടിയിലായി. പോലീസ്, വാണിജ്യ−നിക്ഷേപ മന്ത്രാലയം, നഗരസഭ, സിവിൽ ഡിഫൻസ്, മുജാഹിദീൻ സുരക്ഷാ സേന എന്നീ വിഭാഗങ്ങളുമായി സഹകരിച്ചാണ് പരിശോധനനടത്തിയത്.
താമസ, തൊഴിൽ നിയമ ലംഘകർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചു. സ്വദേശിവൽക്കരിച്ച തൊഴിലുകളിൽ വിദേശികളെ ജോലിക്കു നിയമിച്ചതുമായി ബന്ധപ്പെട്ട അഞ്ചു നിയമ ലംഘനങ്ങളും പരിശോധനയ്ക്കിടെ കണ്ടെത്തി. നിയമ ലംഘനങ്ങൾക്ക് നഗരസഭ പതിനെട്ടു സ്ഥാപനങ്ങൾ അടപ്പിച്ചു.

