ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന പദാർത്ഥം കണ്ടെത്തി; 3 പ്രമുഖ കോഫി, ചോക്ലേറ്റ് ഉൽപ്പന്നങ്ങൾ സൗദിയിൽ തിരിച്ചുവിളിച്ചു


ശാരിക

റിയാദ്: ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന നിരോധിത പദാർത്ഥം അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പ്രമുഖ കോഫി, ചോക്ലേറ്റ് ഉൽപ്പന്നങ്ങൾ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി (SFDA) വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. 'നോർട്ടഡലാഫിൻ' (Nortadalafil) എന്ന പദാർത്ഥത്തിന്റെ സാന്നിധ്യം ലബോറട്ടറി പരിശോധനകളിൽ കണ്ടെത്തിയതിനെത്തുടർന്നാണ് അടിയന്തര നടപടി.

'ബാർസ കഫേ', 'ബാർസ ചോക്കോ', 'ബെന്റാൻ സ്കൈ' എന്നീ ബ്രാൻഡുകളുടെ 100 ഗ്രാം സാഷെകൾക്കാണ് അതോറിറ്റി നിരോധനമേർപ്പെടുത്തിയത്. ഇത്തരം പദാർത്ഥങ്ങൾ വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

വിപണിയിലുള്ള ഈ ഉൽപ്പന്നങ്ങൾ പൂർണ്ണമായും പിൻവലിക്കുന്നതിനുള്ള നടപടികൾ എഫ്.ഡി.എ ആരംഭിച്ചിട്ടുണ്ട്. പൊതുജനാരോഗ്യത്തിനും ഭക്ഷ്യസുരക്ഷാ നിയമങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കുമെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി.

article-image

gdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed