ലോകത്തിലെ ഏറ്റവും വലിയ ഈത്തപ്പഴ മേള; സൗദിയിൽ ബുറൈദ ഡേറ്റ് കാർണിവലിന് തുടക്കം
ഷീബ വിജയൻ
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ഈത്തപ്പഴ മേളകളിലൊന്നായ ബുറൈദ ഇന്റർനാഷണൽ ഡേറ്റ് കാർണിവലിന് തുടക്കം. നാഷണൽ സെന്റർ ഫോർ പാംസ് ആൻഡ് ഡേറ്റ്‌സാണ് മേള സംഘടിപ്പിക്കുന്നത്. ബുറൈദ നഗരത്തിന് തെക്ക് ഭാഗത്താണ് മേള. കർഷകർ, വ്യാപാരികൾ, ഇറക്കുമതിക്കാർ എന്നിവരടക്കം വൻ പങ്കാളിത്തമാണ് മേളയിലുള്ളത്. പരിപാടി ഒക്ടോബർ 14 വരെ നീണ്ടുനിൽക്കും.
ലോകത്തിലെ ഏറ്റവും വലിയ ഈത്തപ്പഴ വിപണികളിലൊന്നും ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചതുമാണ് ബുറൈദ ഡേറ്റ് കാർണിവൽ. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള നിരവധി പേരാണ് കാർണിവലിനെത്താറുള്ളത്.
ഏകദേശം 110 ലക്ഷം ഈത്തപ്പനകളും 5,78,000 ടൺ വാർഷിക ഉൽപാദനവുമുള്ളയിടമാണ് സൗദിയിലെ ഈത്തപ്പഴങ്ങളുടെ തലസ്ഥാനമായ ഖസീം പ്രവിശ്യ. ഈ പൈതൃകം പ്രതിഫലിപ്പിക്കുന്നതാണ് ബുറൈദ ഡേറ്റ്‌സ് കാർണിവൽ. 3.2 ബില്യൺ സൗദി റിയാൽ വരുമാനം സൃഷ്ടിക്കുകയും 4,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഈ മേഖല.
cxdds

