സൗദി അറേബ്യയിലെ യൻബു തീരത്ത് ചരക്കുകപ്പലിന് നേരെ ആക്രമണം
പ്രദീപ് പുറവങ്കര
റിയാദ്: ചെങ്കടലിൽ സൗദി അറേബ്യൻ തീരത്തിന് സമീപം സഞ്ചരിക്കുകയായിരുന്ന എണ്ണക്കപ്പലിന് നേരെ ആക്രമണം. തിരിച്ചറിയാത്ത വസ്തു വന്ന് പതിച്ചതിനെ തുടർന്ന് കപ്പലിൽ തീപിടുത്തമുണ്ടായതായി ബ്രിട്ടീഷ് നാവിക സുരക്ഷാ ഏജൻസിയായ യുകെ എം.ടി.ഒ (United Kingdom Maritime Trade Operations) അറിയിച്ചു. സൗദി നഗരമായ യൻബുവിൽ നിന്ന് ഏകദേശം 63 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് മാറിയാണ് സംഭവം നടന്നത്.
ആക്രമണത്തിൽ കപ്പലിന്റെ പ്രധാന ഡെക്കിലാണ് തീപിടുത്തമുണ്ടായത്. എന്നാൽ കപ്പലിലുണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് കമ്പനി സെക്യൂരിറ്റി ഓഫീസർ സ്ഥിരീകരിച്ചിട്ടുണ്ട്. കടലിൽ എണ്ണച്ചോർച്ചയോ മറ്റ് പരിസ്ഥിതി പ്രശ്നങ്ങളോ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും യുകെ എം.ടി.ഒ വ്യക്തമാക്കി.
sdfsf

