എസ്. ശ്രീജിത്തിന്റെ ഡിജിപി സ്ഥാനക്കയറ്റം: സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം


ഷീബ വിജയൻ

തിരുവനന്തപുരം: എസ്. ശ്രീജിത്തിന് ഡിജിപി പദവി നൽകിയതിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. ആരോപണം നേരിടുന്നയാൾക്ക് സ്ഥാനക്കയറ്റം നൽകാൻ എന്താണ് തിടുക്കമെന്ന് ഹൈക്കോടതി ചോദിച്ചു. ഹരജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തിടുക്കത്തിൽ തീരുമാനമെടുത്തതിനെയും കോടതി രൂക്ഷമായി വിമർശിച്ചു. കെ.എം. ഷാജഹാൻ നൽകിയ ഹരജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമർശനം.

സ്ഥാനക്കയറ്റം ചട്ടങ്ങൾക്ക് വിരുദ്ധമെന്നും എഡിജിപിയെ ഡിജിപി ആയി നിയമിക്കുമ്പോൾ വിജിലൻസ് ക്ലിയറൻസ് വേണമെന്നും ഹൈക്കോടതി പറഞ്ഞു. സംഭവത്തിൽ നിർദേശങ്ങൾ പാലിക്കാത്തതിൽ കടുത്ത അതൃപ്തിയാണ് ഹൈക്കോടതി അറിയിച്ചത്.

ബോഡി ബിൽഡർമാർക്ക് ഇൻസ്പെക്ടർ തസ്തികയിൽ നിയമനം നൽകിയതിൽ ചട്ടങ്ങൾ മറികടന്നുവെന്ന ആരോപണവും ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ നടത്തിയ അഴിമതികളെക്കുറിച്ചും മുൻകൂട്ടി അനുമതിയില്ലാതെ നടത്തിയ വിദേശയാത്രകളെക്കുറിച്ചും എസ്. ശ്രീജിത്തിനെതിരെ ആരോപണങ്ങളുയർന്നിരുന്നു. ഈ രണ്ടു വിഷയങ്ങളിലും അന്വേഷണം നടത്തി വിവരങ്ങൾ അറിയിക്കാൻ മുമ്പ് നിർദേശമുണ്ടായിരുന്നെങ്കിലും സർക്കാർ അത് പാലിച്ചിരുന്നില്ല. തുടർന്നാണ് ഹരജി വീണ്ടും പരിഗണിച്ചപ്പോൾ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനം ഉണ്ടായത്.

ജയിൽമേധാവി എസ്. ശ്രീജിത്തിന് ആഭ്യന്തര വകുപ്പ് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകിയിരുന്നു. എഡിജിപി സ്ഥാനത്തിരിക്കെ മുൻകൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങളും വിവാദങ്ങളും നിലനിൽക്കെയാണ് ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന് സ്ഥാനക്കയറ്റം നൽകിയിരുന്നത്. എഡിജിപി സ്ഥാനത്തുള്ള എം.ആർ അജിത് കുമാർ സസ്പെൻഷനിലായത് കൊണ്ടാണ് ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയത്. നവകേരള സദസിനിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയുള്ള ഗൺമാൻമാരുടെ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിക്കാൻ നീക്കം നടത്തിയതുമായി ബന്ധപ്പെട്ടാണ് അജിത് കുമാറിന് സസ്പെൻഷൻ കിട്ടിയത്.

article-image

dfsdsdsz

You might also like

  • Lulu Exchange
  • Straight Forward

Most Viewed