സൗദി അറേബ്യയും ഉസ്ബെക്കിസ്ഥാനും കൈകോർക്കുന്നു; മികച്ച ചികിത്സ ഇനി വിരൽത്തുമ്പിൽ
ശാരിക
റിയാദ്: സൗദി അറേബ്യയിലെ പ്രശസ്തമായ ‘സിഹ വെർച്വൽ ആശുപത്രി’യും ഉസ്ബെക്കിസ്ഥാനിലെ ആരോഗ്യ മന്ത്രാലയവും തമ്മിൽ ഓൺലൈൻ വഴിയുള്ള മികച്ച ചികിത്സാ സംവിധാനത്തിന് തുടക്കമിട്ടു. സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജിലിന്റെ ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിനിടെയാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്.
ആരോഗ്യരംഗത്ത് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ സൗദി കൈവരിച്ച വലിയ വിജയത്തിന്റെ തുടർച്ചയായാണ് ഈ പദ്ധതി. 'വിഷൻ 2030' വഴി രാജ്യത്തെ ആരോഗ്യമേഖലയെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നിലവാരത്തിലേക്ക് ഉയർത്താനുള്ള സൗദിയുടെ ശ്രമങ്ങൾക്ക് ഈ പങ്കാളിത്തം വലിയ കരുത്താകും.
ഈ പദ്ധതി വഴി ഉസ്ബെക്കിസ്ഥാനിലുള്ള രോഗികൾക്ക് ഇനി നാട്ടിൽ ഇരുന്നുകൊണ്ടുതന്നെ സൗദിയിലെ വിദഗ്ധ ഡോക്ടർമാരുടെ ഉപദേശവും ചികിത്സയും രോഗനിർണയവും 24 മണിക്കൂറും ഓൺലൈനായി വേഗത്തിൽ ലഭ്യമാകും. ഒപ്പം സൗദിയിലെ ഡോക്ടർമാരുടെ കഴിവും അനുഭവസമ്പത്തും ഉസ്ബെക്കിസ്ഥാനിലെ ഡോക്ടർമാർക്കും മറ്റ് മെഡിക്കൽ ജീവനക്കാർക്കും പഠിക്കാനും പ്രയോജനപ്പെടുത്താനും ഇത് വഴിതുറക്കുന്നു.
്ു്ു

