മൂന്ന് സംസ്ഥാന അവാർഡുകളുടെ തിളക്കത്തിൽ നയൻതാര; ‘അനുഗ്രഹിക്കപ്പെട്ട നിമിഷമെന്ന്’ താരം
ഷീബ വിജയൻ
തമിഴ്‌നാട് സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടിക്കുള്ള അവാർഡ് ഉൾപ്പെടെ മൂന്ന് പുരസ്കാരങ്ങൾ സ്വന്തമാക്കി നയൻതാര. 2017-ലെ 'അറം' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്. കൂടാതെ, നയൻതാരയും വിഘ്നേഷ് ശിവനും ചേർന്നുള്ള 'റൗഡി പിക്ചേഴ്സ്' നിർമ്മിച്ച 'കൂഴങ്കൽ' (2020-ലെ മികച്ച ചിത്രം), 'നെട്രിക്കൺ' (2021-ലെ സ്ത്രീ ശാക്തീകരണ ചിത്രം) എന്നിവയും പുരസ്കാരങ്ങൾ നേടി. ഒരേസമയം മൂന്ന് അവാർഡുകൾ ലഭിച്ചത് അനുഗ്രഹിക്കപ്പെട്ട നിമിഷമാണെന്ന് നയൻതാര ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. നിലവിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന 'പേട്രിയറ്റ്', യാഷ് നായകനാകുന്ന 'ടോക്സിക്' എന്നീ ചിത്രങ്ങളുടെ തിരക്കിലാണോ താരം.
asasassa


