വീണാ ജോർജിന് പുറത്തുകാണുന്ന പരിക്കുകളില്ലായിരുന്നുവെന്ന് ഡോക്ടർമാരുടെ മൊഴി; കേസിൽ എസ്‌ഐടി അന്വേഷണം ശക്തം
ശാരിക
കണ്ണൂർ: മുൻമന്ത്രി വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാരിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം (SIT) മൊഴിയെടുത്തു. ഇതിനുപുറമേ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ രേഖകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.
വീണാ ജോർജിന്റെ കഴുത്തിൽ നീർക്കെട്ട് കണ്ടതിനാലാണ് അവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതെന്നും, പുറത്തുകാണാവുന്ന രീതിയിലുള്ള പരിക്കുകൾ ഒന്നുമുണ്ടായിരുന്നില്ലെന്നുമാണ് ഡോക്ടർമാർ നൽകിയ മൊഴി എന്നാണ് സൂചന.
അതിനിടെ, കേസിൽ തെറ്റായ മൊഴി നൽകിയ മുൻ ഗൺമാൻ അഭിലാഷിനെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്തുകൊണ്ട് പ്രത്യേക അന്വേഷണ സംഘം ഉടൻ തന്നെ ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിക്കും.
wdqd

