പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം: പ്രാദേശിക ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാൻ പ്രസിഡന്റ്; നിർണായക ചർച്ചകൾ തെഹ്റാനിൽ


ശാരിക

തെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ, മേഖലയിലെ സുരക്ഷയ്ക്കും സമാധാനത്തിനുമായി പ്രാദേശിക ഐക്യത്തിനും പരസ്പര സഹകരണത്തിനും ആഹ്വാനം ചെയ്ത് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. സൗദി അറേബ്യ, തുർക്കിയ, പാകിസ്താൻ എന്നീ രാജ്യങ്ങളിലെ ഉന്നത പ്രതിരോധ-സുരക്ഷാ ഉദ്യോഗസ്ഥരുമായി തെഹ്റാനിൽ നടത്തിയ ഉച്ചകോടിയിലാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ടുവെച്ചത്. ഇസ്രയേലിന്റെ ആക്രമണങ്ങൾക്കെതിരെയും മേഖല നേരിടുന്ന ഭീഷണികൾക്കെതിരെയും മുസ്‌ലിം രാജ്യങ്ങൾ ഒന്നിച്ചുനിൽക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, തുർക്കി രഹസ്യാന്വേഷണ മേധാവി ഇബ്രാഹിം കാലിൻ, പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മുഹ്സിൻ റസായിയും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ചർച്ചയിൽ ഇറാനെ പ്രതിനിധീകരിച്ചു. ബാഹ്യ സമ്മർദങ്ങളെയും ഉപരോധങ്ങളെയും അതിജീവിക്കാൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം അനിവാര്യമാണെന്ന് പെസെഷ്കിയാൻ വ്യക്തമാക്കി.

സൗദിയും യമനിലെ ഹൂതി വിമതരും തമ്മിൽ ആക്രമണങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് ഈ ചർച്ച നടന്നത്. ഫലസ്തീൻ, ലെബനൻ വിഷയങ്ങളും ഇസ്രായേൽ-അമേരിക്കൻ നീക്കങ്ങളുടെ പ്രത്യാഘാതങ്ങളും യോഗം വിലയിരുത്തി. പാകിസ്താന്റെ മുൻകൈയിലാണ് ഈ നാലുരാജ്യ കൂടിക്കാഴ്ച സംഘടിപ്പിച്ചത്. മേഖലയിൽ സമാധാനം തിരികെ കൊണ്ടുവരുന്നതിനായി തുടർന്നുള്ള ദിവസങ്ങളിലും സംഭാഷണങ്ങളും നയതന്ത്ര സഹകരണവും ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ യോഗത്തിൽ തീരുമാനമായി.

article-image

ിേ്ിേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed